കൊച്ചി: ഈ മേഖലയില്‍ ഇതാദ്യമായി വരുമാനം വര്‍ധിക്കുന്ന സവിശേഷതയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ റെഗുലര്‍ പേ അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സി അവതരിപ്പിച്ചു.
അനൂറ്റി പേ ഔട്ടില്‍ അഞ്ചു ശതമാനം വര്‍ധനവിന് അവസരം ഒരുക്കുന്നതാണ് ഈ സവിശേഷത. റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാന്‍ ഇതു സഹായകമാകും. പണപ്പെരുപ്പം കാലാകാലങ്ങളില്‍ തങ്ങളുടെ വാങ്ങല്‍ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിര്‍ത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സിയുടെ വരുമാനം വര്‍ധിക്കുന്ന സവിശേഷത.
റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് ഉറപ്പായ സ്ഥിര വരുമാനം ലഭ്യമാക്കാനാണ് അനൂറ്റി പദ്ധതികളെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് പ്രൊഡക്ട് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് പാല്‍ട്ട പറഞ്ഞു. വ്യക്തികളെ പ്രത്യേകിച്ച് റിട്ടയര്‍ ചെയ്തവരുടെ ജീവിത നിലവാരത്തെ പണപ്പെരുപ്പം ബാധിക്കുന്നതായി തങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് കാലാകാലങ്ങളിലുള്ള ശമ്പള വര്‍ധനവും ലഭിക്കുന്നില്ല. ഈ വെല്ലുവിളി മറികടക്കുന്നതിനായി തങ്ങള്‍ വരുമാനം വര്‍ധിക്കുന്ന സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു സവിശേഷത തങ്ങളുടെ റഗുലര്‍ പ്രീമിയം പെയ്മെന്റ് അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സിയില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക യാത്ര തുടരാനുള്ള ഘടകങ്ങള്‍ ലഭ്യമാക്കി അവരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് വരുമാനം വര്‍ധിക്കുന്ന സവിശേഷത അവതരിപ്പിച്ചതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിപുലമായ ജനവിഭാഗത്തിന് തങ്ങളുടെ റിട്ടയര്‍മെന്റിനു ശേഷം ആവശ്യമായ തുക സ്വരൂപിക്കാനാവും വിധം നേരത്തെ തന്നെ തങ്ങള്‍ക്ക് ഉതകുന്ന വിധത്തിലെ പണമടക്കല്‍ നടത്തി മുന്നോട്ടു പോകാനാവുന്ന വിധത്തിലാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളെക്സി രൂപകല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു വികസിത സമ്പദ്ഘടനയായി മാറുന്നതിനുള്ള പ്രയാണത്തിനിടെ പലിശ നിരക്കുകള്‍ താഴേക്കു വരും. പലിശ നിരക്ക് ലോക്ക് ചെയ്ത് മുന്നോട്ടു പോകുകയും ഉറപ്പായ സ്ഥിര വരുമാനം നേടുകയും ചെയ്യാനാവുകയും വിധത്തിലുള്ള അവസരമാണ് ഇപ്പോഴത്തെ ഉയര്‍ന്ന പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് പാല്‍ട്ട പറഞ്ഞു.
ശരിയായ ഉപഭോക്താക്കള്‍ക്ക് കൃത്യമായ വേളയില്‍ കൃത്യമായ വിലയില്‍ കൃത്യമായ മാര്‍ഗത്തിലൂടെ കൃത്യമായ പദ്ധതി ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പാല്‍ട്ട പറഞ്ഞു. സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഉപഭോക്താക്കളുടെ കാര്യത്തിലും വിതരണത്തിന്റെ കാര്യത്തിലും ഏറ്റവും മികച്ച ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി മാറാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഉള്ള പ്രതിജ്ഞകള്‍ പാലിക്കുന്നതിന്റെ പേരിലാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വിപുലമായി അറിയപ്പെടുന്നത്. ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന 99.3 ശതമാനം എന്ന ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൈവരിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ ആവശ്യമില്ലാത്ത ക്ലെയിമുകളില്‍ തീര്‍പ്പാക്കുന്നതിനുള്ള ശരാശരി കാലയളവ് 1.2 ദിവസമാണെന്നതും ഏറെ ശ്രദ്ധേയമാണ്.