IMDb യുടെ Most Anticipated Indian Movie ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ടോവിനോയുടെ ഐഡന്റിറ്റി. ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തിൽ തൃഷയാണ് നായിക. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നാളെ തീയറ്ററിൽ എത്തും.
ശങ്കർ സംവിധാനം ചെയ്ത രാം ചരൺ സിനിമ ഗെയിം ചേഞ്ചർ, അജയ് ദേവ്ഗണിന്റെ ആസാദ്, വിക്കി കൗശലിന്റെ ചാവയെ എല്ലാം മറി കടന്നാണ് ഐഡന്റിറ്റി ഇന്ത്യക്കാർ ഏറ്റവും കാത്തിരിക്കുന്ന സിനിമയായി മാറിയത്. ആസിഫ് അലി നായകനാകുന്ന രേഖാചിത്രവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്.