തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ചികില്‍സിച്ചു കൊണ്ടിരിക്കെ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ജീവിതടത്തിലേക്ക് തിരിച്ച് വരാനുളള സാധ്യത 30% മാത്രമേ ഉളളുവെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ മുന്‍പ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങള്‍ വ്യക്തമാകൂ.
മുറി വൈദ്യന്മാർ എല്ലാവരും കൂടി ചേർന്ന് കൊന്നു എന്നുപറയേണ്ടി വരും.. യഥാസമയം തീരുമാനം എടുക്കാൻ കഴിയാത്തതുകൊണ്ട് സംഭവിച്ചത്, മുൻപ് മയക്കുവെടി വെച്ച് ചികിത്സ കൊടുത്തു വിടുന്നതിനു പകരം, അന്ന് തന്നെ കൂട്ടിലേക്കി മാറ്റി തുടർചികിത്സ നൽകിയിരുന്നുവെങ്കിലും ചിലപ്പോൾ രക്ഷ പെടുമായിരുന്നു