കെഎസ്ആര്‍ടിസിയുടെ മൈലേജ് ഇനി ഡ്രൈവര്‍ക്കും ബാധകം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കൂടുതല്‍ ഡീസല്‍ ചെലവാകുന്നുണ്ടെന്നും ഡ്രൈവര്‍മാര്‍ ബോധപൂര്‍വം ഡീസല്‍ പാഴാക്കുന്നെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് പരിശോധനയ്ക്കുള്ള നിര്‍ദേശം. ഏത് ഡ്രൈവര്‍ ഓടിക്കുമ്പോഴാണ് ബസിന് കൂടുതല്‍ മൈലേജ് ലഭിക്കുന്നതെന്നും കെഎസ്ആര്‍ടിസി പരിശോധിക്കുന്നു.
പല ബസുകളിലും നടത്തിയ പരിശോധനയില്‍ മൈലേജ് വ്യത്യാസം കണ്ടെത്തിയതോടെയാണ് ഡ്രൈവിങ് രീതിയും ചര്‍ച്ചാവിഷയമായത്. ഡീസല്‍ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരേ സര്‍വീസ്, സ്വിഫ്റ്റിന്റെ ഡ്രൈവറെയും കെഎസ്ആര്‍ടിസിയുടെ ഡ്രൈവറെയും നിയോഗിച്ച് പരീക്ഷിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ 20 ലീറ്റര്‍ ഡീസല്‍ വരെ ലാഭിച്ചെന്നു കണ്ടെത്തി.