പത്തു വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തതല്ല തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നതാണെന്ന് തുറന്നു പറഞ്ഞ് നടി അർച്ചന കവി. ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം നടന്ന പ്രസ് മീറ്റിലാണ് നടിയുടെ പ്രതികരണം. 2013നു ശേഷം ഞാൻ വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സ് നടന്നു, ഡിപ്രഷൻ വന്നു, പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു. അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ,’ എന്നായിരുന്നു നടിയുടെ പ്രതികരണം.
ഒരു ആർട്ടിസ്റ്റിനോട് സിനിമ ചെയ്യാത്തത് എന്താണെന്ന് ചോദിക്കുന്നത് മഹാ മണ്ടത്തരമാണെന്നും അർച്ചന കവി പറഞ്ഞു. ഐഡന്റിറ്റിയിലാണ് അർച്ചന കവി ആദ്യമായി ഡബ് ചെയ്തത്. ഇത്രയും വർഷം ആയെങ്കിലും എന്റെ ശബ്ദം ഒരിക്കലും കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.