ഡല്‍ഹി:ഐപിഎലില്‍ അവസാന പ്രതീക്ഷയും അവസാനിച്ച് മുംബൈ ഇന്ത്യന്‍സ്.ഡല്‍ഹി ക്യാപിറ്റല്സിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റണ്‍സില്‍ അവസാനിച്ചു.ഡല്‍ഹി 10 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു.
ഫ്രേസര്‍ മക്ഗുര്‍കിന്റെ വെടിക്കെട്ടോടെയാണ് മത്സരത്തിന് തുടക്കമായത്. 27 പന്തില്‍ 11 ഫോറും ആറ് സിക്സും സഹിതം 84 റണ്‍സുമായി താരം ഒരറ്റത്ത് വെടിക്കെട്ട് നടത്തി.അഭിഷേക് പോറല്‍ 36 റണ്‍സുമായി പിന്തുണ നല്കി.ഷായി ഹോപ്പ് 41, റിഷഭ് പന്ത് 29 എന്നിവരും മികച്ച സംഭാവനകള്‍ നല്കി.എങ്കിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്സ് ആണ് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 25 പന്തുകളില്‍ ആറ് ഫോറുകള്‍ രണ്ട് സിക്സും ഉള്‍പ്പടെ 48 റണ്‍സുമായി സ്റ്റബ്സ് പുറത്താകാതെ നിന്നു.
കൊച്ചിയില്‍ കത്തിക്കുത്ത്;ഒരാള്‍ മരിച്ചു
മറുപടി പറഞ്ഞ മുംബൈയും വെടിക്കെട്ട് തുടര്‍ന്നു.എങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇഷാന് കിഷന് 20, രോഹിത് ശര്‍മ്മ എട്ട്,സൂര്യകുമാര്‍ യാദവ് 26 എന്നിങ്ങനെ മുംബൈ നിരയില്‍ സ്കോര്‍ ചെയ്തു.അവസാനം വരെ പോരാടിയ തിലക് വര്‍മ്മ മുംബൈയ്ക്ക് വിജയ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.63 റണ്‍സുമായി തിലക് വര്‍മ്മ എട്ടാമനായാണ് പുറത്തായത്.ഹാര്‍ദ്ദിക്ക് പാണ്ഡ്യ 46, ടിം ഡേവിഡ് 37 എന്നിവരും പൊരുതി നോക്കി.എങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ മുംബൈ നിരയ്ക്ക് കഴിഞ്ഞില്ല.ഡല്‍ഹിക്കായി മുകേഷ് കുമാര്‍, റാഷിഖ് സലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.മുകേഷ് കുമാറിനാണ് രണ്ട് വിക്കറ്റുകള്‍.