ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്.
ഇഡിയും ജെയിനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ശേഷം പ്രത്യേക ജഡ്ജി രാകേഷ് സായല്‍ ആണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രണ്ട് വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തെ വീണ്ടും ജയിലിലടയ്ക്കുന്നത് കൊണ്ട് യാതൊരു ലക്ഷ്യവുമില്ലെന്ന് ജെയിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി