പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി വിജയം സ്വന്തമാക്കാമെന്നാണ്
ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ശോഭ സുരേന്ദന്രായിരുന്നു മുന്‍തൂക്കം. പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനെ പിന്തുണക്കുകയാണ്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് പകരം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക നീക്കം. ഇതോടെ ജില്ലില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായി. ആലപ്പുഴയിലെ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിത്വത്തിലേയ്ക്ക് നയിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായി ബിജെപി കണക്കാക്കുന്ന നിയമസഭ മണ്ഡലമാണ് പാലക്കാട്.