വയനാട്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ തിരുവന്തപുരം മൃഗശാലയിൽ എത്തിച്ചു .വനമേഖലയിൽ നിന്ന് എത്തിച്ച കടുവ ആയതിനാൽ കടുവ മൂന്നാഴ്ചക്കാലം ക്വാറന്റീനിലായിരിക്കും. അതിനാൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാകും കടുവയെ പാർപ്പിക്കുക .
വയനാട് വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്. കടുവയ്ക്ക് ആരോഗ്യപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കും. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലയ്ക്ക് കൈമാറിയത്.രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ അഞ്ചോളം ആടുകളെയും കൊണ്ടുപോയ ശേഷമാണ് ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലായത്.