ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കമുള്ള നേതാക്കള്‍ രംഗത്ത്.
യോഗിക്കെതിരെ കേന്ദ്ര നേതൃത്വത്തെ ഇദ്ദേഹം പരാതി അറിയിച്ചു.സംസ്ഥാന നേതൃത്ത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യോഗി മന്ത്രിമാരുടെ യോഗം വിളിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍ പ്രദേശ് ബിജെപിയിലെ ഭിന്നത മറനീക്കിയത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്ന വിമര്‍ശനം നേരത്തെ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് യോഗി ആദിത്യനാഥ് ലക്നൗവില്‍ നടന്ന വിശാല നേതൃയോഗത്തില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാറിനേക്കാള്‍ വലുത് സംഘടനയാണെന്നായിരുന്നു ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രതികരണം. ഇതോടെ പാര്‍ട്ടിയും സര്‍ക്കാറും രണ്ടുതട്ടിലാണെന്നത് പരസ്യമായി.