സൗജന്യ എൻസൈക്ലോപീഡിയ എന്ന് സ്വയം അവകാശപ്പെടുന്ന വിക്കിപീഡിയക്ക് വിലങ്ങിടാനൊരുങ്ങി കേന്ദ്രസർക്കാർ. പക്ഷപാതം ഉണ്ടാക്കുന്ന തെറ്റായ വിവരങ്ങളാണ് വിക്കിപീഡിയ നൽകുന്നതെന്ന പരാതിയിന്മേലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.
വിക്കിപീഡിയക്കെതിരെ പരാതികൾ വർധിച്ചതോടെയാണ് ഇത്തരത്തിലൊരു നടപടി. വിക്കിപീഡിയ വളണ്ടിയർമാർക്ക് അതിൽ നിലവിലുള്ള ഉള്ളടക്കം തിരുത്താനും പുതിയവ ഉൾപ്പെടുത്താനും സാധിക്കും. ആർക്കുവേണമെങ്കിലും ആവശ്യാനുസരണം തിരുത്താവുന്ന അത്തരത്തിലൊന്ന് വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിക്കീപിഡിയയിൽ തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാണിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു. എഎൻഐയുടെ എൻട്രിയിൽ എഡിറ്റുകൾ നടത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ വിവരങ്ങൾ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രൊപൊഗാണ്ട ടൂൾ എന്നാണ് എഎൻഐയെ പറ്റി വിക്കിപീഡിയയിൽ പരാമർശിച്ചിട്ടുള്ളത്.