കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സംഘാടകര്‍ തട്ടിപ്പ് നടത്തുന്നുവെന്നും സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും വി ഡി സതീശന് പറഞ്ഞു. പരിപാടിയുടെ സംഘാടകര്‍ക്ക് സിപിഐഎം ബന്ധമുണ്ട്. അതിനാലാണ് മന്ത്രി സജി ചെറിയാന് അവരെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും തങ്ങള്‍ ഇവിടെ ഉണ്ടെന്നോര്‍ക്കണമെന്നും വി ഡി സതീശന് പറഞ്ഞു.
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലും വി ഡി സതീശന് പ്രതികരണം രേഖപ്പെടുത്തി. ഗൂഢാലോചന പ്രതികള്‍ പുറത്തുവിടുമെന്ന ഭയമാണ് സര്‍ക്കാരിന്. പ്രതികള്‍ സര്‍ക്കാരിനെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും വി ഡി സതീശന് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത്.