കണ്ണൂര്‍: എം കെ രാഘവന് എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്ത് പ്രതിഷേധം സംഘടിപ്പിക്കും. എം കെ രാഘവന് എം പിയെ തടഞ്ഞ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
നടപടി അംഗീകരിക്കില്ലെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ വാങ്ങി സിപിഐഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു എം കെ രാഘവന് എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മാടായി കോളേജില്‍ എത്തിയപ്പോഴായിരുന്നു ഭരണസമിതി ചെയര്മാന് കൂടിയായ എംപിയെ തടഞ്ഞത്.