ഓണക്കാലമായതോടെ സ്വര്‍ണ വിലയ കുത്തനെ ഉയര്‍ന്നു. സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണ വില വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53760 രൂപയാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയാണ് ഉയര്‍ന്നത്. തിങ്കളാഴ്ച സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്നിങ്ങോട്ട് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടില്ലായിരുന്നു. യുഎസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5570 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.