ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വമ്പന്‍ തിരിച്ച് വരവ്. രണ്ടാം ദിനം മത്സരം നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 376 റണ്‍സിന് മറുപടി പറഞ്ഞ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സില്‍ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ലീഡ് ഇതോടെ 308 റണ്‍സായി ഉയര്‍ന്നു. ശുഭ്മന്‍ ഗില്‍ 33 റണ്‍സോടെയും റിഷഭ് പന്ത് 12 റണ്‍സോടെയും ക്രീസിലുണ്ട്.
ആദ്യ ഇന്നിംഗ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് സംഘത്തിന് ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. ബംഗ്ലാദേശ് നിരയില്‍ ഹസന് മഹ്മുദ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാള്‍ 10, രോഹിത് ശര്‍മ അഞ്ച്, വിരാട് കോഹ്ലി 17 എന്നിങ്ങനെ സ്കോറുമായി മടങ്ങി.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?