ഇന്ത്യ ഇംഗ്ലണ്ട് ടി -20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. രാത്രി ഏഴ് മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്താനാണ് ശ്രമം. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ രവി ബിഷ്ണോയ് സ്പിൻ നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും. അർഷദീപ് സിങ് മാത്രമാകും പേസ് ബോളർ. ഹർദിക്ക് പാണ്ഡ്യയും അഭിഷേക് ശർമയും ടീമിലുള്ളതിനാൽ ബോളിങ് പ്രശ്നമാകില്ല. കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഞ്ജു സാംസണിന് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് നിരി മികച്ച പ്രകടനം കാഴ്ചവെച്ചാൽ ചെപ്പോക്കിലെ പോര് കടുക്കും.
ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; രണ്ടാം മത്സരം ഇന്ന്
രാത്രി 7 മണിക്ക് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
Leave a comment
Leave a comment