കൊച്ചി: രാജ്യത്തെ സ്വർണത്തിന്റെ 40 ശതമാനം കൈവശം വെച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ്. തമിഴ്നാട്ടിൽ മാത്രം 28 ശതമാനമാണ്. കൂടാതെ പ്രതിശീർഷ ഉപഭോഗത്തിൽ കേരളവും മുന്നിലാണ്. ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 ശതമാനം ഇന്ത്യൻ സ്ത്രീകളുടെ കൈകളിലാണ്. അതായത്, ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യയിലെ സ്ത്രീകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തന്നെ 40 ശതമാനമാണ് ദക്ഷിണേന്ത്യക്കാരുടെ കൈയിലുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്.
2020-21 സാമ്പത്തിക വർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് 21,000-23,000 ടൺ സ്വർണം ഉണ്ടായിരുന്നു. ഇത് 2023-ഓടെ 24,000-25,000 ടണ്ണായി ഉയർന്നു. വീടുകളിൽ സ്വർണം കൈവശം വയ്ക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു. വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാമും ( 62.5 പവൻ) അവിവാഹിതരായ സ്ത്രീകൾക്ക് 250 ഗ്രാം വരെയും സൂക്ഷിക്കാം. പുരുഷന്മാർക്ക് 100 ഗ്രാമാണ് പരിധി. അതായത്, ഭാര്യയും ഭർത്താവും രണ്ടു പെൺകുട്ടികളുമുള്ള വീട്ടിൽ 1,100 ഗ്രാം വരെ സൂക്ഷിക്കാം. അതായത്, 137.50 പവൻ.
Content : India has 11% of the world’s total gold reserves; 40% of India’s Gold in South India: World Gold Council
Also Read: ഉമ തോമസ് എംഎൽഎ വീഴുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്