ഇന്ത്യ- ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം പേക്ഷിച്ചു. ബെംഗളൂരുവില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്ച 9.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെയാണ് ആദ്യ ദിവസത്തെ മത്സരം വേണ്ടെന്നുവെച്ചത്.
ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.