ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. 72.2 ഓവറുകള്‍ നീണ്ട ഇന്ത്യന്‍ ഇന്നിങ്സില്‍ 98 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഋഷഭ് ആണ് ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങിയത് കെ എൽ രാഹുലാണ്.
ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 69 പന്തില്‍ നിന്ന് 17 റൺസാണ് കോഹ്ലി നേടിയത്. ജഡേജ 95 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു. മടക്കം. 17 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബുംറയാണ് ഇന്ത്യന്‍ സ്കോര്‍ 185-ല്‍ എത്തിച്ചത്.