ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയം നേടി ഇന്ത്യ. ഏഴ് റണ്‍സ് വിജയമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 95 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം വിജയത്തിലെത്തി. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിലും ബംഗ്ലാദേശിനെ വീഴ്ത്തിയ ഇന്ത്യ ഇതോടെ ടെസ്റ്റ് പരമ്പര തൂത്തുവാരി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് വിജയലക്ഷ്യം ബാറ്റ് വീശിയ ഇന്ത്യ അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ചറി നേടി പുറത്തായി. ജയ്സ്വാളിന് പിന്നാലെയെത്തിയ വിരാട് കോഹ്ലിയും (29) റിഷഭ് പന്തും (4) ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന പന്തില്‍ റിഷഭ് പന്ത് ബൗണ്ടറി നേടി വിജയം പൂര്‍ത്തിയാക്കി.