വാഷിങ്ടൺ: ഇന്ത്യ- അമേരിക്ക താരിഫ് നയം നന്നായി പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂജേഴ്സിയിൽ വെച്ച് നടന്ന ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യൻ പ്രസിഡന്റ് നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും മികച്ച സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയും വാഷിങ്ടൺ ഡിസിയും തമ്മിലുള്ള താരിഫ് നന്നായി പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഏപ്രില്‍ ഒന്ന് ലോക വിഡ്ഢി ദിനമായതിനാലാണ് ഏപ്രില്‍ രണ്ട് മുതല്‍ താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു നേരത്തെ, പല അവസരങ്ങളിലും ഇന്ത്യയെ കുറ്റപ്പെടുത്തി കൊണ്ട് അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.