2024 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് നിര്‍ണായക മത്സരം. ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമാണ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുക. അതുകൊണ്ടുതന്നെ വമ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ഇന്ന് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങുക.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയം വഴങ്ങിയെങ്കിലും പാകിസ്താനെതിരായ മത്സരത്തില്‍ ആധികാരിക ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടിവന്ന ശ്രീലങ്ക അവസാന സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കെതിരെ വിജയിക്കുക ലങ്കയുടെ ലക്ഷ്യമാണ്.