നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന് ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന് പ്രവർത്തിക്കും.
പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന് പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. ട്വിറ്റര്‍, യാഹൂ, ഫെയ്സ്ബുക്ക്, സ്നാപ്പ്, മൈക്രോസോഫ്റ്റ് സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയവുമായാണ് ശ്രീറാമെത്തുന്നത്. ചെന്നൈയില്‍ ജനിച്ച കൃഷ്ണന് ഇന്ത്യയിലെ ബിരുദപഠനത്തിന് ശേഷം അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.