ഗൗതം ഗംഭീറിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി വിമർശനം ഉന്നയിച്ച സംഭവത്തിൽ ഗംഭീറിന് പിന്തുണയുമായി ഇന്ത്യൻ താരങ്ങൾ. പേസര്‍ ഹര്‍ഷിത് റാണയും, നിതീഷ് റാണയും ഗംഭീറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നു.
വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിലാകരുതെന്നും നിതീഷ് റാണ പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതം ഗംഭീറെന്നും നിതീഷ് റാണ തന്റെ എക്സ് പോസ്റ്റില്‍ കുറിച്ചു.
പേസര്‍ ഹര്‍ഷിത് റാണയും ഗംഭീറിനെ പിന്തുണച്ചെത്തി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് ശരിയല്ല എന്നും കളിക്കാരുടെ മോശം സമയത്തും അവരെ പിന്തുണക്കുന്ന പരിശീലകനാണ് ഗംഭീറെന്നും ഹര്‍ഷിത് റാണ പ്രതികരിച്ചു.
ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയും, ബോർഡർ ഗാവസ്കർ ട്രോഫിയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് തിവാരിയുടെ വിമർശനം.ഗൗതം ഗംഭീർ വെറുമൊരു കാപട്യക്കാരനാണ്. പറഞ്ഞതല്ല ചെയ്യുന്നത് എന്നായിരുന്നു തിവാരിയുടെ വിമർശനം.