ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ച് നിര്‍ണായക നേട്ടം കൈവരിച്ച ഇസ്രോ. തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒയുടെ ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റ് (IISU) നിന്ന് വികസിപ്പിച്ച യന്ത്രക്കൈ പ്രവർത്തിപ്പിച്ചുള്ള പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ ( Relocatable Robotic Manipulator-Technology Demonstrator (RRM-TD) ) പരീക്ഷണമാണ് ഇത്.
പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്. അതിനാൽ ബഹിരാകാശത്ത് സഞ്ചരിക്കുന്ന വസ്തുക്കളെ പിടിച്ചുനിര്‍ത്തി സുരക്ഷിതമായി പേടകത്തോട് അടുപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഭാവിയില്‍ പേടകങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്‍പ്പെടെ ഈ സംവിധാനം ഉപയോഗിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.