ശക്തമായ റോബോട്ടിക് ടെക്നോളജി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനി. നോയിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്വെര്‍ബ് ടെക്നോളജീസാണ് ഹ്യൂമനോയിഡ് റോബട്ടിനെ നിർമിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.
2025 ഓടെ റോബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ തീർത്ത് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ . അഡ്വെര്‍ബ് ടെക്നോളജീസിന് ഫണ്ട് നല്‍കുന്നത് റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ്. റിലയന്‍സിന്റെ ജിയോ എഐ പ്ലാറ്റ്ഫോംസ്, 5ജി സേവനങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് റോബട്ടിനെ നിര്‍മ്മിക്കുന്നത്.
തത്സമയമായി തീരുമാനങ്ങള്‍ എടുക്കുക എന്നത് ഉൾപ്പടെ ഒട്ടനവധി നൂതന ശേഷികളോടെയായിരിക്കും 2025ല്‍ റോബോട്ടിനെ പുറത്തിറക്കുക. ടെസ്ല മേധാവി ഇലോണ്‍ മാസ്കിന്റെ കമ്പനി നിർമിക്കുന്ന ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബട്ടിന്റെ സവിശേഷതകളോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള സവിശേഷതകൾ ഇന്ത്യൻ ഹ്യൂമനോയിഡ് റോബോട്ടിലും ഉൾക്കൊള്ളിക്കാനാണ് ശ്രമം.