കേരളത്തിൽ നിന്നും യുഎഇയിലെ റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്.
മാര്‍ച്ച് 15 മുതലാണ് കൊച്ചിയിൽ നിന്നും റാസല്‍ഖൈമയിലേക്ക് ഇന്‍ഡിഗോ നേരിട്ട് സര്‍വീസ് നടത്തുക. ഇതോടെ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.