ഇന്തോനേഷ്യ: നാടിനെ വലച്ച് നോർത്ത് സുമാത്ര പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ഒരാഴ്ചയ്ക്കിടെ ദുരന്തത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഉയർന്ന തോതിലുള്ള മഴയാണ് ദുരന്തത്തിനടിസ്ഥാനം. അപകടസാധ്യത ഡിസംബർ ആദ്യം വരെ ഉയർന്നതായി തന്നെ തുടരും.
മെഡാൻ മുതൽ സിബോലാങ്കിറ്റ്, സയുർ മറ്റിംഗി തുടങ്ങിയ പ്രദേശങ്ങൾ വരെയുള്ള നാല് ജില്ലകളിൾ ദുരന്തം വിതച്ചതായി ഇന്തോനേഷ്യ ദുരന്ത ഏജൻസി അറിയിച്ചു.
ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രവിശ്യാ ഗവർണർക്ക് ഏജൻസി അഭ്യർത്ഥന നൽകിയിട്ടുണ്ട് എന്ന് നോർത്ത് സുമാത്രയുടെ ദുരന്ത നിവാരണ ഏജൻസി മേധാവി തുവാഹ്ത രാമജയ സരാഗിഹ് പറഞ്ഞു.