മുംബൈ : രത്തന്‍ ടാറ്റ, വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത അത്ഭുത മനുഷ്യന് എന്ന് പറഞ്ഞാലും അധികമാകില്ല. നവഭാരത ശില്പികളിലൊരാള്, വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്നേഹി, സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി, ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാര്‍ത്ഥ ജീവിതം, ഇതൊക്കെതന്നെയായിരുന്നു ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയെ ജനപ്രിയനാക്കിയത്. 2000-ത്തില്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നേടിയ ടാറ്റ തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തെങ്കില്‍ അദ്ദേഹമൊരു അസാധാരണ വ്യക്തിത്വം തന്നെയായിരുന്നു.
പ്രശസ്ത ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തോടെ തന്റെ ജീവിതം ശൂന്യമായി തോന്നുന്നുവെന്ന് ഇൻഫോസിസ് സഹസ്ഥാപകയും എം.പിയുമായ സുധ മൂർത്തി.
‘എന്റെ ജീവിതത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. സത്യസന്ധതയും ലാളിത്യവും എപ്പോഴും മറ്റുള്ളവരോട് കരുതലും അനുകമ്പയും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യുന്നു. എന്റെ അനുഭവത്തിൽ അദ്ദേഹത്തെപ്പോലെ ഒരാളെ ഞാൻ കണ്ടുമുട്ടിയതായി കരുതുന്നില്ല.അദ്ദേഹം ഒരു സിമ്പിൾ മനുഷ്യനായിരുന്നു’ – സുധ മൂർത്തി പറഞ്ഞു.
പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ മുഖമായിരുന്നു രത്തൻ ടാറ്റ. രത്തൻ ടാറ്റയോടുള്ള ആരാധനയെയും ബഹുമാനത്തെയും കുറിച്ച് സംസാരിച്ച സുധ മൂർത്തി കൂടുതൽ വ്യക്തമാക്കി. ‘ഞാൻ പ്രാർത്ഥിക്കട്ടെ, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹം ഒരു ഇതിഹാസമായിരുന്നു. അദ്ദേഹം എനിക്ക് ഒരു യുഗത്തിന്റെ അവസാനമാണ്.ടാറ്റയുടെ പക്കൽ നിന്നാണ് താൻ ജീവകാരുണ്യപ്രവർത്തനം പഠിക്കുന്നതെന്നും അവർ പറഞ്ഞു.
ബിസിനസ് ലോകത്ത് മനുഷ്യത്വപരമായ സമീപനത്തിന് തുടക്കമിട്ടവരിൽ ഒരാളായാണ് രത്തൻ ടാറ്റയെ കണക്കാക്കുന്നത്. എളിമയുടെ പേരിൽ അദ്ദേഹം എല്ലാവർക്കും സ്വീകാര്യനായിരുന്നു. ഒക്ടോബർ ഒമ്പതിന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം.