ന്യൂ ഡൽഹി: വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം പിമാർ. രാഷ്ട്രീയം മുൻനിർത്തി കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് -യു ഡി എഫ് എം പിമാർ സംയുക്തമായി പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു.
വയനാട് ദുരന്തത്തിന് പ്രത്യേക പാക്കേജ് വേണം.പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ല. കേരളത്തിന് നീതി ഉറപ്പാക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും ദുരന്ത ബാധിതരെ കേന്ദ്രത്തിനു അവഗണിക്കാൻ സാധിക്കില്ല എന്നും പ്രതിഷേധക്കാർ അറിയിച്ചു.