തിരുവനന്തപുരം: സംസ്ഥാനത്തെ ജിമ്മുകളില്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരിശോധന. സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി. രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും പിടിച്ചെടുത്തവയിലുണ്ട്. മരുന്നുകളിലെല്ലാം സ്റ്റിറോയിഡുകളുടെ സാന്നിധ്യവും കണ്ടെത്തി.
ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.