തിയറ്റർ സിനിമകൾ എന്നും സിനിമ ആസ്വാദകർക്ക് ആവേശമാണ്. തിയേറ്റർ റിലീസുകൾക്ക് പഠനവും ജോലിയും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച്, റിലീസ് ചെയ്ത സിനിമ പോയി കണ്ട് മാനസിക സംതൃപ്തി നേടുന്നവരാണ് മലയാളികൾ.
റീ റിലീസുകൾ ആരാധകർക്കും അണിയറപ്രവർത്തകർക്കും ഒരുപോലെ ആവേശവും ആശങ്കയുമാണ്. അതാത് ഭാഷകളിലെ പ്രേക്ഷകർക്ക് വേണ്ടുന്ന തരത്തിൽ ഒരു കൊമേർഷ്യൽ സിനിമക്ക് വേണ്ടുന്ന എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ഭൂരിഭാഗം തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ചിത്രങ്ങളുടെ വിജയകാരണം.
എന്നാൽ മലയാള സിനിമയുടെ കാര്യം വ്യത്യസ്തമാണ്. പ്രേക്ഷകർ വെറും പ്രേക്ഷകരല്ല അതിനേക്കാളുപരി വിമർശകരാണ്. അതുകൊണ്ട് സ്ഥിരം കൊമേർഷ്യൽ സിനിമകൾ ഒന്നും ഇവിടെ വിലപോകില്ല. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു റീ-റിലീസിന് വന്ന സിനിമകളെ മലയാളത്തിൽ വിജയിക്കൂ. തിയറ്റർ റിലീസിലൂടെ ലഭിക്കുന്ന വാണിജ്യനേട്ടത്തിനേക്കാൾ നല്ല ചിത്രങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് മലയാളം റീ റിലീസുകളുടെ പ്രത്യേകത.
ജനുവരിയിൽ റിലീസുള്ള മമ്മൂട്ടി ചിത്രം ആവനാഴി ആണ് റീ റിലീസ് ട്രെൻഡിന്റെ ഭാഗമായി അടുത്തതായി വരവറിയിക്കുന്നത്. 2025 ജനുവരി 3 ആണ് റിലീസ് തീയതിയായി തീരുമാനിച്ചിരിക്കുന്നത്.