യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് കാണിച്ച് നേതൃത്വത്തിന് കത്തയച്ച് മുൻ എംഎൽഎ പി വി അൻവർ. രാജി വെക്കേണ്ട സാഹചര്യം അടക്കം വ്യക്തമാക്കിയും യൂഡിഎഫ് പ്രേവേശനം സൂചിപ്പിച്ചുമുള്ള കത്താണ് പി വി അൻവർ അയച്ചത്.
ഇടതുപക്ഷത്തു നിന്ന് വിടപറയേണ്ടി വന്ന സാഹചര്യം ,എം എൽ എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയവ കാര്യങ്ങളും ഉൾപ്പെടുത്തിയ കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം.