ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ് തോല്‍പ്പിച്ചത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു
പുറത്താക്കാതെ 26 റണ്‍സ് എടുത്ത ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തില്‍166 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത നായകന് ഋഷഭ് പന്താണ് ലക്നൗവിന്റെ ടോപ് സ്കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമുള്ള ചെന്നൈയുടെ ജയമാണ് ഉണ്ടായത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം ലക്നൗവിന് നഷ്ടമായി.