മുംബെെ: ഐപിഎല്‍ 2025 സീസണിലേക്കുള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്റ്റനായി രജത് പാട്ടീദാര്‍. ആര്‍സിബി തന്നെയാണ് രജതിനെ ടീമിന്റെ എട്ടാമത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 2021 സീസണിന് ശേഷം 2022ലും ടീമില്‍ നിലനിര്‍ത്തിയ രജത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ പ്ലേഓഫ് റൗണ്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാരനായി രജത് .
2022 മുതല്‍ അവരെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ ടീമില്‍ നിലനിര്‍ത്തിയില്ലെങ്കിലും 2025 ലെ ലേലത്തിന് മുമ്പ് പാട്ടീദാറിനെയും വിരാട് കോഹ്ലിയെയും യാഷ് ദയാലിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തുകയായിരുന്നു. 2024 സീസണില്‍ ആര്‍സിബിക്കായി 15 മത്സരങ്ങള്‍ കളിച്ച പട്ടീദാര്‍ 395 റണ്‍സും 5 അര്‍ദ്ധസെഞ്ച്വറികളും നേടി. ആര്‍സിബിയുടെ ക്യാപ്റ്റനായി ചുമതലയേല്ക്കുന്നതില് സന്തോഷമുണ്ടെന്ന് പട്ടീദാര്‍ നേരത്തേ സൂചന നല്‍കിയിരുന്നു.