ടെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇതോടെ അമേരിക്കയ്ക്കെതിരെ ആയുധശേഖരം സജ്ജമാക്കാനൊരുങ്ങുകയാണ് ഇറാൻ.
അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അറിയിച്ചു. അന്തർദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
‘അമേരിക്കയുമായി എല്ലായ്പ്പോഴും ശത്രുത പുലർത്തുന്നവരാണ് ഇറാൻ. അവർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത് സാധ്യതമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ തീർച്ചയായും ശക്തമായ തിരിച്ചടി ലഭിക്കും’, ഖമേനി അറിയിച്ചു.
അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് തന്നെയായിരുന്നു ഇറാന്റെ നിലപാട്.