ജറുസലേം: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ഇതോടെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിലെ അല്‍ മവാസിയിലും, ഖാന് യൂനിസിലുമായി രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 140 കടന്നു.
ഗാസയിൽ സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും ഇസ്രായേൽ ആക്രമണം നടത്തി. ആക്രമണത്തിൽ ഗാസയിലെ ഉന്നത പൊലീസ് മേധാവിയും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇവിടുത്തെ ഹമാസ് കേന്ദ്രങ്ങൾ മാത്രമാണ് അക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഗാസയുടെ ആഭ്യന്തര മന്ത്രാലയം ഇസ്രേയിന്റെ ആക്രമണത്തെ അപലപിച്ചു.