ബിനുകൃഷ്ണ /സബ് എഡിറ്റർ
ശ്രീഹരിക്കോട്ട: സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന പ്രോബ-3 ദൗത്യം ലോഞ്ച് ചെയ്യാനൊരുങ്ങി ഐഎസ്ആര്‍ഒ. ദൗത്യം 2024 ഡിസംബര്‍ 4ന് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും.
ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിലാണ് (പിഎസ്എല്‍വി) ഇഎസ്എയുടെ പേടകങ്ങൾ ബഹിരാകാശത്തേക്ക് എത്തുക. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3. ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിക്കുന്നതാണ് പ്രോബ-3 ദൗത്യം. ബുധനാഴ്ച വൈകുന്നേരം 4.08നാകും പ്രോബ-3യുടെ വിക്ഷേപണം.