എൻ സി പി സംസ്ഥാനധ്യക്ഷൻ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തോമസ് കെ തോമസിന് എംഎൽഎ ആകാൻ യാതൊരു യോഗ്യതയിലെന്നും തോമസ് കെ തോമസ് പോഴൻ എംഎൽഎ ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .
ചേട്ടന് മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. കൂടാതെ കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ പിസി ചാക്കോയ്ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനം ഉയർത്തി.
ആളില്ല പാര്‍ട്ടിയില്‍ ഏത് ഏഭ്യനും സംസ്ഥാന അധ്യക്ഷന്‍ ആകാം ചാക്കോ വടി വെച്ചിടത്ത് കുട വയ്ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ കോണ്‍ഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.