കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി.പാര്‍ട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്.അല്ലാതെ രാജി സമര്‍പ്പിക്കാനല്ല.പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെപ്പറ്റി ചോദിച്ചപ്പോള്‍ തനിക്കതൊന്നും അറിയില്ലെന്ന് പറഞ്ഞ് പി കെ ശശി ഒഴിഞ്ഞുമാറി.
പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന് നടത്തിയ അന്വേഷമത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയെന്നതായിരുന്നു പ്രധാന കണ്ടെത്തല്‍.കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്.