സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച കനത്ത മഴയാണ് പല ഭാഗങ്ങളിലും പെയ്തത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂര്‍ വരെ നീണ്ടുനിന്നു. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു.
ജിദ്ദയിലെ ബസാതീന്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 38 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനകം ഇവിടെ ചൊരിഞ്ഞത്. ഹയ്യ് നഈം ഭാഗത്തുണ്ടായ വെള്ളക്കെട്ട് നീക്കാന്‍ ദീര്‍ഘമായ സമയമെടുത്തതിനാല്‍ ജിദ്ദ-മദീന ഹൈവേ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.