പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്.
സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി.
ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് പുറത്ത് വിടുകയും ചെയ്തിരുന്നു . ഡിസംബർ 20 ന് അവൾ റോമിലേക്ക് തിരികെ പോകേണ്ടതായിരുന്നു. ഇറാനിലെ ഇറ്റാലിയൻ അംബാസഡർ വെള്ളിയാഴ്ച സാലയെ ജയിലിൽ സന്ദർശിച്ചു.