മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് ശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ വിസ്മയം തീർത്ത ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് . സിബിഐ 5 ലാണ് അവസാനമായി അഭിനയിച്ചത്.
നടൻ അജു വർഗീസാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്. 2025ലായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.