2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയിൽ 15 ബാങ്ക് അവധികള്‍. എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തിൽ പൊതുവെ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.
- ജനുവരി ഒന്ന് : ബുധനാഴ്ച – പുതുവര്‍ഷദിനം- രാജ്യമൊട്ടാകെ അവധി
- ജനുവരി അഞ്ച്: ഞായറാഴ്ച
- ജനുവരി ആറ്: തിങ്കളാഴ്ച- ഗുരു ഗോബിന്ദ് സിങ് ജയന്തി- പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അവധി
- ജനുവരി 11- രണ്ടാം ശനിയാഴ്ച
- ജനുവരി 12- ഞായറാഴ്ച
- ജനുവരി 14- ചൊവ്വാഴ്ച- പൊങ്കല്‍, മകരസംക്രാന്തി-തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും അവധി
- ജനുവരി 15- ബുധനാഴ്ച- തിരുവള്ളുവര്‍ ദിനം- തമിഴ്നാട്ടില്‍ അവധി
- ജനുവരി 19- ഞായറാഴ്ച
- ജനുവരി 23- വ്യാഴാഴ്ച- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക ദിനം- ചില സംസ്ഥാനങ്ങളില്‍ അവധി
- ജനുവരി 25- നാലാം ശനിയാഴ്ച
- ജനുവരി 26- ഞായറാഴ്ച, റിപ്പബ്ലിക് ദിനം
- ജനുവരി 30- വ്യാഴാഴ്ച- സിക്കിമില്‍ അവധി ( Sonam Losar)