കൊച്ചി: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത് കിണർ വെള്ളത്തിൽ നിന്നെന്ന് കണ്ടെത്തി. ഗൃഹപ്രവേശനത്തിനെത്തിയ 13 പേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കളമശ്ശേരി നഗരസഭയിലെ 10, 12, 14 വാർഡുകളിലായി മുപ്പത്തിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. വിഷയത്തിൽ മന്ത്രി പി രാജീവ്, നഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. രോഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.