സൂര്യ ചിത്രം റെട്രോയില്‍ വ്യത്യസ്ഥ ഗെറ്റപ്പുമായി ജയറാം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ വലംകയ്യായാണ് ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്. മെയ് ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്.
ജോജു ജോര്‍ജ്, കരുണാകരന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടര്, വാര് എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം എണ്‍പതുകളുടെ കഥയാണ് പറയുന്നത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് . സൂര്യയുടെ 2D എന്റര്ടൈന്മെന്റ്സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്ത്തികേയന് സന്താനവുമാണ്.ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിങ്: മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ.മേക്കപ്പ്: വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍: സുരന്.ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍, പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.പൊന്നിയിന്‍ സെല്‍വനുശേഷം ജയറാമിന് തമിഴില്‍ തിളങ്ങാനുള്ള ചിത്രമെന്നാണ് അണിയറക്കാര്‍ പറയുന്നത്.