ഝാൻസി: കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ഝാന്‍സി മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 15 ആയി. നവംബർ 15ന് രാത്രിയാണ് എൻഐസിയു വാർഡിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
49 കുട്ടികൾ ഈ വാർഡിൽ ഉണ്ടായിരുന്നു, അതിൽ 39 കുട്ടികളെ രക്ഷിക്കാൻ സാധിച്ചു. ബാക്കിയുള്ള 10 പേർ ശ്വാസം മുട്ടിയോ പൊള്ളലേറ്റോ ദാരുണമായി മരണപ്പെട്ടു. രക്ഷപ്പെടുത്തിയ കുട്ടികളെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി. ഇതിൽ അസുഖത്തെ തുടർന്ന് മൂന്ന് കുട്ടികൾ കൂടി മരിച്ചു.
വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി
ചികിത്സയ്ക്കിടെ മരണങ്ങൾ സംഭവിച്ചത് ഗുരുതരമായ അസുഖങ്ങൾ മൂലമാണെന്നും പൊള്ളലേറ്റല്ലെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.നരേന്ദ്ര സിങ് സെൻഗർ പറഞ്ഞു. നവജാതശിശുക്കളെ സൂക്ഷിച്ചിരുന്ന വാർഡിലെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.