വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിന് മുൻപായി ജോ ബൈഡന്റെ അവസാനത്തെ ഔദ്യോഗിക വിദേശയാത്ര വത്തിക്കാനിലേക്ക്. വത്തിക്കാൻ എത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം എന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
2025 ജനുവരി 9 ന് ഔദ്യോഗിക സന്ദർശനം തുടങ്ങി ജനുവരി 12ന് ബൈഡൻ മടങ്ങിയെത്തും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ജനുവരി 10നാണ്. മാർപാപ്പയും ബൈഡനും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. കൂടാതെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ബൈഡൻ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. നിലവിലെ ഔദ്യോഗിക തീരുമാനപ്രകാരം ജനുവരി 20നാണ് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന് ബൈഡൻ അധികാരം കൈമാറുന്നത്.