‘മാ കി രസോയി’ കമ്മ്യൂണിറ്റി കിച്ചന് ഉദ്ഘാടനം ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേളയ്ക്ക് മുന്നോടിയായി കമ്മ്യൂണിറ്റി കിച്ചൻ ഉദ്ഘാടനം ചെയ്തത് . പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വെറും
ഒന്‍പത് രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നത് .ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം മറ്റ് ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി നോക്കുകയും ചെയ്തു.
എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് സാമ്പത്തികമായി താഴെ നില്‍ക്കുന്നവര്‍ക്കും ‘മാ കി രസോയി’ ഉപയോഗപ്രദമാകും കൂടാതെ ഒരേ സമയം 150 ഓളം പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഇവിടെ സൗകര്യം ഉണ്ട്.മൂന്നു വര്‍ഷത്തിലൊരിക്കലാണ് കുംഭമേള നടക്കുക. 12 വര്‍ഷത്തിലൊരിക്കലാണ് മഹാ കുംഭമേള നടക്കുക. അവസാനമായി മഹാകുംഭമേള നടന്നത് 2013ലാണ്. കോടിക്കണക്കിന് മനുഷ്യര്‍ ഒത്തു ചേരുന്ന കുംഭമേള വിശ്വാസത്തിന്റേയും ആചാരങ്ങളുടേയുമെല്ലാം മഹാമേള കൂടിയാണ്. 2025 ജനുവരി 13 മുതല്‍ 2025 ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള.