സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി ജസ്റ്റിസ് എസ്. മണികുമാറിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതിന് പിന്നാലെ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് ജ.മണികുമാര്‍. വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നാണ് മണികുമാര്‍ അറിയിച്ചത്. മണികുമാറിന്റ നിയമനം വിവാദമായിരുന്നു. പ്രതിപക്ഷവും നിയമനത്തെ എതിര്‍ത്തിരുന്നു.
തൃശ്ശൂരില്‍ സി പി എമ്മിന് തിരിച്ചടി: പാര്‍ട്ടിയുടെ അഞ്ചു കോടിയുടെ അക്കൗണ്ട് മരവിപ്പിച്ചു
അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വിയോജന കുറിപ്പ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് രേഖപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്.
ഷാർജയിലെ ബഹുനില കെട്ടിടത്തിലെ തീ പിടിത്തത്തിൽ 5 മരണം, 7 പേര് അത്യാഹിത വിഭാഗത്തില്‍
ഒരു പേര് മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ ജസ്റ്റിസ് മണികുമാറിന് കഴിയുമോയെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ വി.ഡി. സതീശന് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍, ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നത്.